ശ്രദ്ധിക്കൂ...

ക്ലാസ് പി.ടി.എ 06/01/2015 ന് 2 മണിക്ക് നടത്തപ്പെടുന്നതാണ്

Saturday 27 December 2014

പുതുവത്സരാംശകള്‍


എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവര്‍ഷാംശകള്‍

Thursday 27 November 2014

പഠനയാത്ര നവ്യാനുഭവമായി















26-11-2014 നു സ്കൂളില് നിന്ന് ഒരു ഏകദിന പഠനയാത്ര പോയി. കാസറഗോഡ് കൈത്തറി, ഫയര് ഫോഴ്സ് സ്റ്റേഷന്, ജംബോ സര്ക്കസ് എന്നിവിടങ്ങളില് സന്ദര്ശനം നടത്തി.
            തുണിത്തരങ്ങള് മനുഷ്യ കരവിരുതില് നീണ്ട പ്രയത്നത്തിലൂടെ നെയ്തെടുക്കുന്നത് ഞങ്ങളെ ആശ്ചര്യഭരിതരാക്കി. തീപിടുത്തം പോലോത്ത അത്യാഹിതങ്ങളില് നിന്ന് ജീവനും സ്വത്തും രക്ഷിക്കുന്ന ഫയര് ഫോഴ്സ് സേവനം അടുത്തറിയാനായി. അവിടുത്തെ ജീവനക്കാര് തീ അണക്കുന്ന ഉപകരണങ്ങളും രീതികളും പരിചയപ്പെടുത്തി. സാഹസികതയുടെ മായാ കാഴ്ച്ചകള് സമ്മാനിക്കുന്നതായിരുന്നു ജംബോ സര്ക്കസ്.

വിതച്ചാലേ കൊയ്യാനാവൂ...!



ഞങ്ങള് വിതച്ചു, പയറും വെണ്ടയും മരച്ചീനിയും ഞരന്പനും ചീരയും വാഴയുമെല്ലാം...














Monday 17 November 2014

Nov: 14 രക്ഷാകര്തൃ സമ്മേളനം

ശിശു ദിനത്തോടനുബന്ധിച്ച് രക്ഷാകര്തൃ സമ്മേളനം നടന്നു. വിദ്യാഭ്യാസ അവകാശ നിയമം നിലവില് വന്ന സാഹചര്യത്തില് കുട്ടികളുടെ അവകാശങ്ങളും രക്ഷിതാക്കളുടെ ഉത്തരവാദിത്തങ്ങളും ചര്ച്ച ചെയ്ത ഒരു തുറന്ന വേദിയായി സമ്മേളനം. വാര്ഡ് മെന്പര് നാരായണന് ഉത്ഘാടനം ചെയ്തു. സ്കൂള് പ്രധാനാധ്യാപിക ശ്രീമതി ലൈലാമണി ടീച്ചര്, പി. ടി. എ അദ്ധ്യക്ഷ സീനത്ത് തുടങ്ങിയവര് സന്നിഹിതരായിരുന്നു.  അറബിക് അധ്യാപകന് മുഹമ്മദ് സിറാജുദ്ദീന് ക്ലാസിനു നേതൃത്വം നല്കി.

Wednesday 8 October 2014

OCTOBER 2 : ബാപ്പുജിയുടെ വഴിയേ....


ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂളില് പ്രതിജ്ഞയും സേവന വാരവും നടന്നു. വീടും സ്കൂളും പരിസരവുമെല്ലാം വൃത്തിയായി സൂക്ഷിക്കാന് താന് ബാധ്യസ്ഥനാണെന്നും  അവ ഒരിക്കലും മലിനപ്പെടുത്തുകയില്ലെന്നും പ്രധാനദ്ധ്യാപിക ശ്രീമതി ലൈലാമണി ടിച്ചറ് പ്രതിജ്ഞ ചൊല്ലികൊടുക്കുകയും കുട്ടികള് അതേറ്റു ചെല്ലുകയും ചെയ്തു. തുടര്ന്ന് സ്കൂളും പരിസരവും വൃത്തിയാക്കുകയും പുതിയ പൂന്തോട്ടം നിര്മ്മിക്കുകയും ചെയ്തു.

പൊന്നു വിളയും കൃഷിത്തോട്ടം


2014-15 ലെ അദ്ധ്യയന വര്ഷത്തേക്കുള്ള കൃഷിത്തോട്ട നിര്മ്മാണ പ്രവര്ത്തനങ്ങള്ക്ക് തുടക്കമായി. കപ്പ, ചീര, പയര്, വാഴ, പപ്പായ, കോവക്ക തുടങ്ങി വിവിധയിനം കൃഷികളെ കൊണ്ട് സമൃദ്ധമായ കൃഷിത്തോട്ടം കുട്ടികളുടേയും അധ്യാപകരുടേയും പൂര്ണ്ണ പരിചരണത്തിലാണ്.


Wednesday 24 September 2014

സാക്ഷരം മുന്നോട്ട്



സാക്ഷരം പരിപാടിയുടെ പ്രവര്ത്തനങ്ങള് സജീവമായി മുന്നേറുന്നു.